കാസര്‍കോട്: നീലേശ്വരം ബരിക്കുളത്തുനിന്ന് കാണാതായ ആല്‍ബിന്റെ പന്ത്രണ്ടുവയസുകാരനായ മകനെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. റെയില്‍വേ പോലിസ് നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് കുട്ടിയെ കണ്ടെത്താനായത്. കുട്ടിയെ വ്യാഴാഴ്ച രാവിലെയാണ് കാണാതായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലിസില്‍ പരാതിപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് പോലിസ് സമൂഹമാധ്യമങ്ങളിലടക്കം വിവരമറിയിച്ച് അന്വേഷണം തുടങ്ങിയിരുന്നു.
രാത്രി പത്തുമണിയോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പോലിസ് കുട്ടിയെ കണ്ടെത്തി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ എറണാകുളത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടു ഇപ്പോഴും വാട്ടാസാപിലും ഫേസ്ബുക്കിലും പ്രചരണം നടക്കുകയാണ്. കുട്ടിയെ കണ്ടെത്തിയ സ്ഥിതിയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം അവസാനിപ്പിക്കണമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ജനങ്ങളോട് അഭ്യര്‍ഥിച്ചു.

പരപ്പയില്‍ നിന്നും കാണാതായ ബാലനെ എറണാകുളത്തുനിന്നും കണ്ടെത്തി; കുട്ടിയെ കാണാതായുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണം നിര്‍ത്തണമെന്ന് കലക്ടര്‍