പയ്യന്നൂര്‍: കണ്ണൂര്‍ കാസര്‍കോട് ദേശിയപാതയില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി ബസുകളും ഇപ്പോള്‍ മല്‍സര ഓട്ടത്തിലാണ്. സ്വകാര്യബസുകളില്‍ സ്റ്റീരിയോ സൗകര്യമുള്ളതിനാല്‍ പലരും കെ.എസ്.ആര്‍.ടി.സി ബസുകളെ കയ്യൊഴിയുകയാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ പയ്യന്നൂര്‍ ഡിപ്പോയിലെ ഒരു ഡ്രൈവര്‍ തീരുമാനമെടുത്തത്. സ്വന്തം കയ്യില്‍ നിന്ന് കാശുമുടക്കി സ്റ്റീരിയോ സ്ഥാപിക്കുകയായിരുന്നു. അതിനുശേഷം കണ്ണൂര്‍ കാസര്‍കോട് റൂട്ടിലോടുന്ന ബസില്‍ തിരക്കോട് തിരക്കാണ്. പലരും ബസില്‍ കയറി അല്‍ഭുതപ്പെടുകയാണ്. ഈ ബുദ്ധി നേരത്തേ തോന്നാത്തതെന്നന്താണെന്ന് പലരും ചോദിച്ചും തുടങ്ങി. ടൂറിസ്റ്റ് ബസുകള്‍ക്കും മറ്റ് ദീര്‍ഘദൂര വോള്‍വേ ബസുകള്‍ക്കുമാണ് സ്റ്റീരിയോ വക്കാന്‍ അനുമതിയുള്ളത്.
സ്റ്റേജ് കാര്യറുകളില്‍ സ്റ്റീരിയോ സംവിധാനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കാസറ്റ് മാറ്റിയിടുന്നത് പലപ്പോഴും അപകടത്തിനിടയാകാന്‍ കാരണമുള്ളതിനാലാണ് ഗതാഗത വകുപ്പ് അത്തരം തീരുമാനമെടുത്തത്. എന്നാല്‍ പെന്‍ ഡ്രൈവറുകളും ചിപ്പുകളും ഇറങ്ങിയതോടെ നിയമത്തില്‍ ചില ഭേദഗതികള്‍ വന്നു. സന്നദ്ധ സംഘടനകള്‍ക്കോ, വ്യക്തികള്‍ക്കോ ബസുകളില്‍ പാട്ടിനുള്ള സംവിധാനം സ്ഥാപിക്കാം.
പയ്യന്നൂര്‍ സ്വദേശിയും ഡ്രൈവറുമായ സുമേഷ് മറ്റു ജീവനക്കാര്‍ക്ക് മാതൃകയാവുകയാണിപ്പോള്‍. കൂടുതല്‍ ബസുകളില്‍ പാട്ട് സംവിധാനം വരുന്നതോടെ കെ.എസ്.ആര്‍.ടി.സി കരകേറുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
പയ്യന്നൂര്‍ ഡിപ്പോയിലെ ഒരുഫാസ്റ്റ് പാസഞ്ചറില്‍ കയറിയാല്‍ ഇനി പാട്ട് കേള്‍ക്കാം; സൗകര്യമൊരുക്കിയത് വേറാരുമല്ല ജീവനക്കാര്‍ തന്നെ; കാരണമിതാണ്