പയ്യന്നൂര്‍(കണ്ണൂര്‍): പയ്യന്നൂരിനടുത്ത് എടാട്ട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ നാലരക്കാണ് അപകടം സംഭവിച്ചത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
തൃശൂര്‍ കൂര്‍ക്കഞ്ചേരി പുന്ന വീട്ടില്‍ ബിന്ദുലാല്‍(51), മകള്‍ ദിയ(11). സഹോദരി ബിംബിതയുടെ മകന് തരുണ്‍(16), മകള്‍ ഐശ്വര്യ(12 ) എന്നിവരാണ് മരിച്ചത്. ബിന്ദുലാലിന്റെ അമ്മ പത്മാവതി, ഭാര്യ അനിത, സഹോദരി ബിംബിത എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപമായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ലോറി കാറിനെ ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പയ്യന്നൂരില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോകുന്നവരാണ് അപകടത്തില്‍ പെട്ടത്