പയ്യന്നൂരിലെ നയനം ഒപ്റ്റിക്കല്‍ സെന്ററിന് ഇന്ത്യാ 5000 ബെസ്റ്റ് എം.എസ്.എം.ഇ അവാര്‍ഡ്

  • Post category:business
  • Reading time:1 min read
You are currently viewing പയ്യന്നൂരിലെ നയനം ഒപ്റ്റിക്കല്‍ സെന്ററിന് ഇന്ത്യാ 5000 ബെസ്റ്റ് എം.എസ്.എം.ഇ അവാര്‍ഡ്

ന്യൂഡല്‍ഹി: കണ്ണട വില്‍പന വ്യാപരരംഗത്ത് പ്രശസ്തമായ പയ്യന്നൂരിലെ നയനം ഒപ്റ്റിക്കല്‍ സെന്ററിന് 2017 ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ അവാര്‍ഡ് ലഭിച്ചു. 20 വര്‍ഷമായുള്ള സ്ഥാപനത്തിലെ ഉല്‍പനങ്ങളുടെ ഗുണനിലവാരവും സ്ഥാപനത്തിന്റെ മെച്ചപ്പെട്ട സേവനവും ജൂറിപാനല്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് അവര്‍ഡിനര്‍ഹമായത്. ഇന്ത്യാ 5000 ഡോട്ട്കോമിന്റെ ഭാഗമായ ബെഞ്ച് മാര്‍ക്ക് ട്രസ്റ്റാണ് ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. 2016 ലാണ് ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി തുടങ്ങിയത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതി കൂടിയാണിത്. നിലവിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായ പ്രചോദനമാണ് ഇന്ത്യ 5000 അവാര്‍ഡിലൂടെ നല്‍കപ്പെടുന്നത്.ഷോര്‍ട്ട് ലിസ്റ്റിട്ട സ്ഥാപനങ്ങളെക്കുറിച്ച് ഒരുവര്‍ഷം നീണ്ട ഗവേഷണത്തിന് വിധേയമാക്കിയ ശേഷമാണ് അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത്. അവസാന റൗണ്ടില്‍ നയനം ഒപ്റ്റിക്കല്‍ സെന്റര്‍ എം.എസ്.എം.ഇ യുടെ മികച്ച റാങ്കിംഗില്‍ നല്ലപ്രകടനം കാഴ്ചവെച്ചിരുന്നു. ഒരുലക്ഷത്തോളം വരുന്ന നോമിനേഷനുകളില്‍ നിന്നാണ് മികച്ച സ്ഥാപനത്തെ തിരഞ്ഞെടുത്തത്. സ്ഥാപനത്തിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന സംതൃപ്തി, ഇതുവരെ സ്ഥാപനത്തിലൂടെയുള്ള ഗുണനിലവാര പുരോഗതി തുടങ്ങിയവയും അവാര്‍ഡിന് പരിഗണിച്ചിട്ടുണ്ട്. വിവിധ വ്യവസായങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളെ ഉള്‍ക്കൊള്ളുന്ന ഒരു ജൂറി പാനല്‍ ആണ് സ്ഥാപനത്തെ വിലയിരുത്തുന്നത്. 1978 ലാണ് നയനം ഒപ്റ്റിക്കല്‍ സെന്റര്‍ മാത്യുഉമ്മന്‍ സ്ഥാപിച്ചത്. വ്യാജമല്ലാത്ത ലെന്‍സ്, വാറന്റി, അനുയോജ്യമായ വില, ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം എന്നിവ നല്‍കണം എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. നല്ലത് കാണാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കുമെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്.കണ്ണുകളുടെ സംരക്ഷണത്തിനായി ഉയര്‍ന്ന ഗുണമേന്മയുള്ള കണ്ണടകളും ലെന്‍സുകളുമാണ് സ്ഥാപനത്തിലുള്ളത്. വിദേശ നിര്‍മിത ലെന്‍സുകളും ഫ്രേമുകളുമാണ് ഇവിടെ നിന്നും വില്‍പന നടത്തിവരുന്നത്. അത്യാധുനീക സൗകര്യത്തിലുള്ള കണ്ണുപരിശോധനാ സംവിധാനം സ്ഥാപനത്തിലുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണതൃപ്തിയോടെ അനുയോജ്യമായ ലെന്‍സും ഫ്രേമും തിരഞ്ഞെടുക്കാനാകും. രാജ്ഘോട്ടില്‍ നടന്ന ചടങ്ങില്‍ നയനം ഒപ്റ്റിക്കല്‍ സെന്റര്‍ എം.ഡി ജോണ്‍സണ്‍ മാത്യു ഇന്ത്യാ 5000 ബെസ്റ്റ് എം.എസ്.എം.ഇ അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

0Shares