കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് നേതാവ് വെട്ടേറ്റു മരിച്ചു. കക്കംപാറ സ്വദേശി ബിജു(34) കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് കക്കംപാറ മണ്ഡല്‍ കാര്യവാഹക് പ്രവർത്തകനാണ്. പയ്യന്നൂര്‍ രാമന്തളയിലെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജ് വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജു. വെള്ളിയാഴ്ച വൈകിട്ട് പാലക്കോട് പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യവേ അക്രമികൾ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കാറിലെത്തിയ സംഘംമാണ് അക്രമത്തിനു പിന്നിൽ. പുരുഷോത്തമന്‍-നാരായണി ദമ്ബതികളുടെ മകനാണ് കൊല്ലപ്പെട്ട ബിജു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ശനിയാഴ്ച ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

2016 ജൂലൈ 11നാണ് സി.പി.എം പ്രവര്‍ത്തകനായിരുന്ന സി.വി ധനരാജ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതിയായ ബിജുവിന് വധഭീഷണി ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ കഴിഞ്ഞയാഴ്ച വരെ ബിജുവിന് പോലീസ് കാവലുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി വന്‍ പോലീസ് സന്നാഹം പയ്യന്നൂരില്‍ നിലയുറപ്പിച്ചിട്ടുണ്ട്.