
കാസര്‍കോട്: റോഡ് സുരക്ഷാ ബോധവല്‍ക്കരണ ഭാഗമായി കാസര്‍കോട് പയനീര്‍ മോട്ടോഴ്‌സ് യമഹ ഫാമിലി സേഫ്റ്റി പ്രോഗ്രാം പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള മിലന്‍ തിയേറ്റര്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായി ഇരുചക്രവാഹനങ്ങളുടെ സൗജന്യ ടെസ്റ്റ് ഡ്രൈവ്, 10 പോയിന്റ് ചെക്കപ്പ്, സൗജന്യ വാട്ടര്‍ വാഷ് തുടങ്ങിയവയും നടത്തുന്നുണ്ട്. സ്ത്രീകള്‍ക്കായുള്ള സൗജന്യ ഡ്രൈവിങ് പരിശീലനം, ലൈസന്‍സിനുള്ള സഹായ ഡെസ്‌ക്ക്, കുട്ടികള്‍ക്കായുള്ള വിനോദങ്ങള്‍ തുടങ്ങിയവയും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയിലുണ്ട്.

പഴയ വാഹനങ്ങള്‍ നല്‍കി പുതിയ വാഹനങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള സൗകര്യവും ഉടന്‍ ഫൈനാന്‍സും ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2000 രൂപ വിലക്കുറവില്‍ ജി.എസ്.ടി ആനുകൂല്യവും സ്‌ക്രാച്ച് ആന്റ് വിന്നിലൂടെ രണ്ട് സമ്മാനവും നല്‍കപ്പെടുന്നുണ്ട്. 4000 രൂപ പ്രാരംഭ തുകയോടെ ഇരുചക്രവാഹനങ്ങള്‍ വാങ്ങാനും സൗകര്യമുണ്ട്. ശനിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ എല്ലാദിവസവും വൈകീട്ട് കലാപരിപാടിയുമുണ്ട്. നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തി. വ്യാഴാഴ്ച രാവിലെ നടന്ന പരിപാടി പയനീര്‍ മോട്ടേഴ്‌സ് മാനേജിങ് ഡയരക്ടറായ രാജന്‍ പോത്തന്‍ ഉദ്ഘാടനം ചെയ്തു.
