പനീര്‍ശെല്‍വം കരുത്തു നേടുന്നു; ശശികലയുടെ സ്വപ്‌നം ഫലിക്കില്ല.

  • Post category:news
  • Reading time:1 min read
You are currently viewing പനീര്‍ശെല്‍വം കരുത്തു നേടുന്നു; ശശികലയുടെ സ്വപ്‌നം ഫലിക്കില്ല.

ചെന്നൈ: ശശികലയുമായി തുറന്ന പോരിന് പനീര്‍ ശെല്‍വം. താന്‍ ഒരിക്കലും പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടില്ലെന്നും സാഹചര്യം അനുകൂലമെങ്കില്‍ രാജി പിന്‍വലിക്കുമെന്നും കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ ശെല്‍വം മാധ്യമങ്ങളെ അറിയിച്ചു. തനിക്ക് 25 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും നിയമ സഭയില്‍ തനിക്കുള്ള ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയലളിതയുടെ ദുരൂഹമരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പനീര്‍ ശെല്‍വം പ്രഖ്യാപിച്ചു.

ശശികല തന്നെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തു. ജയലളിതുടെ സ്വാഭാവിക പിന്തുടര്‍ച്ചാവകാശി താനാണെന്നും പനീര്‍ ശെല്‍വം അവകാശപ്പെട്ടു. കേവലം രണ്ടുമാസം മുഖ്യമന്ത്രിയാക്കി ശശികല തന്നെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള ശശികല നടരാജന്റെ ശ്രമങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് പനീര്‍ ശെല്‍വം അഭ്യര്‍ത്ഥിച്ചു. ശശികലയെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

0Shares