കാസര്‍കോട്: പത്രപ്രവര്‍ത്തകര്‍ നാടിന്റെ ശില്‍പികളാണെന്നും ജനപ്രതിനിധികള്‍ക്ക് അവര്‍ വഴികാട്ടികളാണെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. കോട്ടക്കണി സെന്റ് ജോസഫ് ചര്‍ച്ച് വികാരി മാണി മേല്‍വട്ടം ക്രിസ്മസ് സന്ദേശം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാബിം, സണ്ണി ജോസഫ്, പി സുരേശന്‍, പ്രസ് ക്ല്ബ് സെക്രട്ടറി, ഒ.വി സുരേഷ് സംസാരിച്ചു.