
തിരുവനന്തപുരം: വിവാദ സഞ്ചയ്‌ലീല ബന്‍സാരി ചിത്രം പത്മാവതിയ്ക്ക് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനാനുമതി നല്‍കണം എന്ന ആവശ്യമായി കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ ആണ് കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.

പത്മാവതി കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്ന് കര്‍ണ്ണിസേനയുടെ ഭീഷണി നിലനിൽക്കവെ ആയിരുന്നു കോണ്‍ഗ്രസ്സിന്റെ പുതിയ തീരുമാനം. രജപുത്രാ വികാരം വ്രണപ്പെടുത്തുന്നു എന്ന വാദം ഉന്നയിച്ചതാണ് ഒരു കൂട്ടം സംഘടനകള്‍ ചിത്രത്തിന് എതിര് നില്‍ക്കുന്നത്.
രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവതി. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
