
കാഞ്ഞങ്ങാട്: കേരള സ്കൂൾ കലോത്സവം അവലോകന യോഗം കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലളിതവും ഗംഭീരവുമായ ഹരിതച്ചട്ടമുറപ്പിച്ചുള്ള ഉത്സവമായി മാറണമെന്ന് മന്ത്രി പറഞ്ഞു. വേദികൾ തമ്മിൽ ഹൈടെക് സംവിധാനമുണ്ടാകും. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നിമിഷ മാത്രയിൽ പൊതുവിദ്യഭ്യാസ ഡയറക്ടർ അറിയണം. പണക്കൊഴുപ്പിന്‍റെ മേളയല്ല സ്കൂൾ കലോത്സവമെന്നും മന്ത്രി പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ കലോത്സവമായി കാഞ്ഞങ്ങാട് കലോത്സവം മാറണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം. പി മുഖ്യാതിഥിയായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി ബഷീർ ജില്ലാ കളക്ടർ ഡോ.സി. സജിത് ബാബു നഗരസഭ ചെയർമാൻ വി. വി രമേശൻ നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ കെ. പി ജയരാജൻ’ സബ് കളക്ടർ അരുൺ കെ. വിജയൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ, എസ്. എസ്. എ കൈറ്റ് ഡയറ്റ് പോലീസ് പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ വകുപ്പുദ്യോഗസ്ഥർ സംഘാടക സമിതി ചെയർമാന്മാർ കൺവീനർമാർ മധ്യമ പ്രവർത്തകർ അധ്യാപകർ എന്നിങ്ങിനെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
