പണം നൽകാതെ ഒത്തുതീര്‍പ്പ് നടത്താൻ തുഷാര്‍ വെള്ളാപ്പള്ളി; അത് നടക്കില്ലെന്ന് പരാതിക്കാരൻ നാസില്‍ അബ്ദുല്ല; യു.എ.ഇ ലെ നിയമക്കുരുക്കിൽ തുഷാര്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെ..

  • Post category:news
  • Reading time:1 min read
You are currently viewing പണം നൽകാതെ ഒത്തുതീര്‍പ്പ് നടത്താൻ തുഷാര്‍ വെള്ളാപ്പള്ളി; അത് നടക്കില്ലെന്ന് പരാതിക്കാരൻ നാസില്‍ അബ്ദുല്ല; യു.എ.ഇ ലെ നിയമക്കുരുക്കിൽ തുഷാര്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെ..

ദുബായ്: വണ്ടിചെക്ക് കേസില്‍ അകപ്പെട്ട ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. തൃശൂർ സ്വദേശിയായ നാസില്‍ അബ്ദുല്ലയുടെ പണം നല്കാത്തതിനാണ് തുഷാർ യു.എ.ഇ കോടതിയുടെ നിയമക്കുരുക്കിൽ പെട്ടത്. കേസിൽ അജ്‌മാൻ ജയിലിലായ തുഷാറിനെ വ്യവസായി എം എ യൂസഫലിയുടെ ഓഫീസ് ഇടപെട്ടാണ് ജാമ്യത്തിലിറക്കിയത്. അതിന് ശേഷം പരാതിക്കാരനുമായി ഒത്തുതീര്‍പ്പ് ചർച്ച നടത്തിയെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്. പണം നൽകാതെ ഒത്തുതീർപ്പ് നടത്താനാണ് തുഷാറിൻ്റെ ശ്രമം ഇതിനായി പലവിധത്തിൽ പരാതിക്കാരൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കേരളത്തിൽ പിണറായി സർക്കാർ തുഷാറിന് പിന്തുണ നൽകിയെങ്കിലും പൊതു ജന ഇടപെടൽ ഭയന്ന് മല്ലേ അതിൽ നിന്നും പിൻവലിഞ്ഞു. NDA നേതാവിന് ഇടതുസർക്കാർ നടത്തുന്ന ഇടപെടലിനെതിരെ ഇടത് പ്രവർത്തകർക്കിടയിൽ വലിയ പെതിഷേധമാണ് ഉണ്ടായിരിക്കുന്നത്. പിണറായിടെ അഭ്യർത്ഥന മാനിച്ച് ആദ്യം ഇടപെട്ട എം.എ യൂസഫലിയും ഇനി തുഷാറിന് പിന്തുണ നല്കാൻ സാധ്യത ഇല്ല. പ്രവാസികളായ ഭൂരിഭാഗം ആളുകളുടെയും ഒട്ടു മിക്ക്യ മലയാളികളുടെയും പിന്തുണ പരാതിയകാരനായ നാസില്‍ അബ്ദുല്ലക്കാണ്. സോഷ്യൽ മീഡിയകളിലും ഈ വിഷയം സജീവ ചർച്ചയിലാണ്.

പാസ്പോര്‍ട്ട് ഈട് നല്‍കിയാണ് തുഷാർ ജാമ്യത്തില്‍ ഇറങ്ങിയത്. ചെക്ക് കേസില്‍ ജാമ്യം നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ കോടതി കേസ് വീണ്ടും പരിഗണിക്കും. അതിനാൽ തന്നെ അടുത്ത് കോടതി കേസ് പരിഗണിക്കുന്നതിന് മുന്‍പേ ഒത്തുതീര്‍പ്പ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം തുഷാർ വീണ്ടും ജയിലിലാകും. മാത്രവുമല്ല നീണ്ടകാലം നാട്ടില്‍ പോകാന്‍ കഴിയാതെ തുഷാർ വിദേശത്ത് കുടുങ്ങും. ഫോണിലൂടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അനൗപചാരികമായി നടക്കുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥ കൃത്യമായതിന് ശേഷം മാത്രമേ നേരില്‍ ചര്‍ച്ചയുള്ളൂ എന്ന നിലപാടിലാണ് ഇപ്പോൾ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല. തുഷാറിൻ്റെ സ്വഭാവം വെച്ച് നോക്കിയാൽ പണം കിട്ടാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും എന്നാണ് പരാതിക്കാരൻ പറയുന്നത്. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ തടവ് ശിക്ഷയോ പിഴയോ ഉറപ്പാണെന്ന് നിയമവിദഗ്ധരും പറയുന്നു. തുഷാർ വീണ്ടും ജയിലിലായാൽ തുഷാറിൻ്റെ രാഷ്ട്രീയഭാവിക്കും ഗൾഫിലെ ബിസിനസുകള്‍ക്കും ആഘാതമുണ്ടാക്കും.

0Shares