പെരിയ: എല്ലാവരും ഇംഗ്ലീഷില്‍ പ്രസംഗിച്ച് സദസ് തളര്‍ന്നിരിക്കവേ മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി നേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് വെങ്കയ്യ നായിഡു മലയാളത്തില്‍ സംസാരിച്ചത്. പ്രസംഗത്തിന്റെ തുടക്കത്തില്‍ ആമുഖമായി ഏതാനും മിനുട്ടാണ് രാഷ്ട്രപതി മലയാളം സംസാരിച്ചത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഇത്തരമൊരു പരിപാടിക്ക് എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പച്ചപ്പ് നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് കേരളമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ക്യാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോണ്‍ ടീച്ചിങ് സ്റ്റാഫ് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തപ്പോള്‍ പഠിക്കാത്ത ജീവനക്കാര്‍ക്കാരായി അത് മാറി. അദ്ദേഹം ആ പരിഹാസം ഉറക്കെ പറഞ്ഞതോടെ സദസില്‍ ചിരി പടര്‍ന്നു. എങ്കിലും മലയാളത്തില്‍ രണ്ട് വാക്ക് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞപ്പോള്‍ ഏവരും പ്രശംസിച്ചു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സ്പോട്സ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വൈസ് ചാന്‍സിലര്‍ ഡോ.ജി ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചപ്പോഴാണ് ഉപരാഷ്ട്രപതി മലയാളത്തെ പുകഴ്ത്തി സംസാരിച്ചത്.
പഠിക്കാത്ത ജീവനക്കാര്‍ക്കും എന്റെ നന്ദി; മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി നേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു