തിരുവനന്തപുരം/ പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠര് രാജീവരര്‍ക്ക് പട്ടിക ജാതി- പട്ടിക വര്‍ഗ കമ്മീഷൻ്റെ കാരണം കാണിക്കല്‍ നോട്ടീസ‌്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയ നടപടിക്കെതിരെയാണ് നോട്ടീസ്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ദർശനം നടത്താൻ ശബരിമലയിലേക്ക് സ്ത്രീകൾ പോയത്. സ്ത്രീകള്‍ പോയതറിഞ്ഞ തന്ത്രി നടയടച്ച് ശുദ്ധികലശം നടത്തി അയിത്താചാരം കാട്ടി. അത് അംഗീകരിക്കാനാകുന്നതല്ല, ദര്‍ശനം നടത്തിയ രണ്ട‌് സ‌്ത്രീകളില്‍ ഒരാള്‍ ദളിത‌് സ‌്ത്രീയായിരുന്നു എന്നും കമീഷന്‍ വ്യക്തമാകുന്നു.
ശുദ്ധികലശം നടത്തിയതിനെതിരെ കമീഷന്‍ തന്ത്രിയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പട്ടിക ജാതി- പട്ടിക വര്‍ഗ കമീഷന്‍ ഓഫീസിലേക്ക് 17ന് സിറ്റിങിന് ഹാജരാവാനാണ‌് നോട്ടീസ‌് നല്‍കിയരുന്നത‌്. എന്നാൽ തന്ത്രി ഹാജരായില്ല. ഇതേ തുടർന്നാണ് തന്ത്രിക്ക‌് കാരണം കാണിക്കല്‍ നോട്ടീസ‌് അയക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.