പട്ടയ വിതരണ മേള ആഘോഷമാക്കി : കാസർകോട് ജില്ലയിൽ 2044 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing പട്ടയ വിതരണ മേള ആഘോഷമാക്കി : കാസർകോട് ജില്ലയിൽ 2044 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു

കാസര്‍കോട്: വര്‍ഷങ്ങളായി കൈവശം വച്ച ഭൂമി സ്വന്തമാക്കുന്നതിന്‍റെ ആഹ്ലാദത്തിലായിരുന്നു കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലെ പട്ടയ വിതരണ മേളയില്‍ എത്തിയ ഒരോരുത്തരും.പട്ടയം വിതരണ മേള രാവിലെ പത്തിനാണ് ആരംഭിച്ചതെങ്കിലും,പട്ടയത്തിന് അര്‍ഹരായവര്‍ ഒന്‍പത് മണിയോടെ തന്നെ ടൗണ്‍ ഹാളില്‍ കുടുംബസമേതം എത്തി. മേള റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

കുറ്റിക്കോലിലെ കുണ്ടുവളപ്പിലെ ടി. രാജഗോപാലനാണ് മന്ത്രി ആദ്യം പട്ടയം നല്‍കിയത്.തുടര്‍ന്ന് കുറ്റിക്കോലിലെ തന്നെ എം. മാലിംഗന്‍ മണിയാണിയ്ക്ക് പട്ടയം നല്‍കി.മേള വഴി 2044 പേര്‍ക്കാണ് പട്ടയം നല്‍കിയത്. ചടങ്ങില്‍ എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ അധ്യക്ഷത വഹിച്ചു.ബാലവേലയ്ക്ക് എതിരെ ജില്ലാഭരണകൂടം തയ്യാറാക്കിയ ശരണബാല്യം എന്ന ഹ്രസ്വസിനിമ റവന്യൂ വകുപ്പ് മന്ത്രി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധുമുതിയക്കാലിന് നല്‍കി പ്രകാശനം ചെയ്തു.ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു ആണ് ഹ്രസ്വസിനിമ സംവിധാനം ചെയ്തത്.

എം. എല്‍. എ മാരായ എം. സി ഖമറുദ്ദീന്‍,കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി ബഷീര്‍,കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം,കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ശാരദാ എസ്. നായര്‍, പി. ഇന്ദിര,വാര്‍ഡ് കൗണ്‍സില്‍ സുജിത് കുമാര്‍ അമെയ്,സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ രവിരാമന്‍ ,സബ്കളക്ടര്‍ അരുണ്‍ കെ. വിജയന്‍,എ.ഡി.എം എന്‍. ദേവിദാസ്,കാസര്‍കോട് ആര്‍. ഡി. ഒ കെ. രവികുമാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. വി ബാലകൃഷ്ണന്‍ മാസ്റ്റര്‍,അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,ടി. ഇ അബ്ദുള്ള, എ. കുഞ്ഞിരാമന്‍ നായര്‍,കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,പി. പി രാജു,അബ്രഹാം എസ്. തോണക്കര, വി.കെ രമേശന്‍,നാഷണല്‍ അബ്ദുള്ളഎന്നിവരും സംസാരിച്ചു.ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍(എല്‍. ആര്‍)ടി. ആര്‍ അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.

0Shares