പടുവളത്ത് കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; പിറകെ വന്ന ലോറി ദേഹത്തുകയറി വ്യാപാരി ദാരുണമായി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പടുവളത്ത് കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; പിറകെ വന്ന ലോറി ദേഹത്തുകയറി വ്യാപാരി ദാരുണമായി മരിച്ചു

പിലിക്കോട്(കാസര്‍കോട്): പടുവളം ദേശീയപാതയില്‍ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ വ്യാപാരി പിറകെ വന്നലോറി കയറി ദാരുണമായി മരിച്ചു. പിലിക്കോട് വയലിലെ പരേതനായ കൊട്ടന്‍ നാല്‍പാടിയുടെ മകനും കാലിക്കടവിലെ വ്യാപാരിയുമായ കുണ്ടത്തില്‍ പുരുഷോത്തമന്‍(63) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പടുവളം സി.പി.എം ഏരിയകമ്മിറ്റി ഓഫിസിന് സമീപത്തെ ദേശീയപാതയിലാണ് അപകടം. കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടേയാണ് സ്‌കൂട്ടര്‍ തെന്നികുഴിയില്‍ വീണത്. അമിത വേഗതയില്‍ പിറകെ വന്ന ലോറി പുരുഷോത്തമന്റെ ദേഹത്തുകൂടി കറിയിറങ്ങുകയായിരുന്നു. ചക്രങ്ങള്‍ക്കടിയില്‍പെട്ട് ചതഞ്ഞരഞ്ഞ് തല്‍ക്ഷണം മരിച്ചു. അപകടത്തിന് വഴി വച്ച ലോറി നിര്‍ത്താതെ പോയി. ചന്ദേര പോലിസെത്തി അന്വേഷണമാരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായ് പരിയാരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി. ഭാര്യ: ബേബി. മാതാവ്: കുണ്ടത്തില്‍ പാറു. മക്കള്‍: പ്രിന്‍സി, പ്രസൂണ്‍, പ്രിന്‍സ്. സഹോദരങ്ങള്‍: കെ രാജന്‍(വ്യാപാരി), ജാനകി, ബാബുരാജ്, രമണി, ലളിത.

 

0Shares