പഞ്ചായത്ത് ഓഫീസില്‍ നല്‍കേണ്ട പരാതിയുമായി മധ്യവയസ്‌കന്‍ പോലിസ് സ്‌റ്റേഷനിലെത്തി; പിന്നീട് പോലിസ് സ്‌റ്റേഷനില്‍ സംഭവിച്ചത് ഇതാണ്..

  • Post category:news
  • Reading time:2 mins read
You are currently viewing പഞ്ചായത്ത് ഓഫീസില്‍ നല്‍കേണ്ട പരാതിയുമായി മധ്യവയസ്‌കന്‍ പോലിസ് സ്‌റ്റേഷനിലെത്തി; പിന്നീട് പോലിസ് സ്‌റ്റേഷനില്‍ സംഭവിച്ചത് ഇതാണ്..

കാസര്‍കോട്: സാധാരണ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ ആണ് നല്‍കേണ്ടത്. എന്നാല്‍ അത് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയാല്‍ എന്താകും സ്ഥിതി. വിചിത്രമായ ഒരു സംഭവം ബേക്കല്‍ പോലിസ് സ്‌റ്റേഷനില്‍ ഞായറാഴ്ച നടന്നു. ഈ സംഭവത്തെ കുറിച്ച് ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ സംഭവം വൈറലായി. ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കാപാറ എന്ന സ്ഥലത്തുള്ള രമേശന്‍ എന്നയാളാണ് പോലിസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത്. നല്‍കിയ പരാതി സ്റ്റേഷനിലുള്ള ഏവരേയും അത്ഭുതപ്പെടുത്തി. വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ നല്‍കേണ്ട ഒരു പരാതിയാണ് സ്റ്റേഷനില്‍ നല്‍കിയത്. ചെറിയ ഒരു വീടു പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് രമേശന്‍. രണ്ടു കുട്ടികളേയും കൊണ്ട് കയറി കിടക്കാന്‍ വേറെ ഇടമില്ലെന്നും പരാതിയില്‍ പറയുന്നു. ഈ വിഷമം അറിഞ്ഞ എസ്.ഐ പലരേയും സമീപിച്ചു. പരാതിക്കാരനെ പറഞ്ഞുവിടാതെ മനുഷ്യത്വപരമായ ഇടപെടലാണ് എസ്.ഐ ഇക്കാര്യത്തില്‍ നടത്തിയത്. സ്റ്റേഷനിലെ പോലിസുകാരെ സംഭവം അറിയിച്ചു. എല്ലാവരും നല്ല സഹകരണമാണ് എസ്.ഐയുടെ ആവശ്യത്തിന് നല്‍കിയത്. പോലീസുകാരും സ്റ്റേഷന്‍ പരിധിയില്‍ ഐസ് ക്രീം സെയില്‍ നടത്തുന്ന സി.എച്ച് അബ്ദുല്ലയും ചേര്‍ന്ന് വീട് പണി പൂര്‍ത്തിയാക്കാനുള്ള തുക നല്‍കിയാണ് പരാതിക്കാരനെ തിരിച്ചയച്ചത്. കാക്കിക്കുള്ളിലെ കാരുണ്യത്തെ നാട്ടുകാര്‍ ഒന്നടങ്കം പ്രശംസിച്ചു.

എസ്.ഐയുടെ ഫേസ് ബുക്കിലെ കുറിപ്പിലെ പൂര്‍ണരൂപം

ഇന്ന് വളരെ വിചിത്രമായ ഒരു പരാതിയാണ് ബേക്കല്‍ സ്റ്റേഷനില്‍ ലഭിച്ചത്.ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കാപാറ എന്ന സ്ഥലത്തുള്ള രമേശന്‍ എന്നയാള്‍ നല്‍കിയ പരാതിയാണ് സ്റ്റേഷനിലുള്ള ഏവരേയും അത്ഭുതപ്പെടുത്തിയത്.വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ നല്‍കേണ്ട ഒരു പരാതിയാണ് സ്റ്റേഷനില്‍ നല്‍കിയത്.ചെറിയ ഒരു വീടു പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്.. സഹായിക്കണം… രണ്ടു കുട്ടികളേയും കൊണ്ട് കയറി കിടക്കാന്‍ വേറെ ഇടമില്ല-…. അതു കൊണ്ടാണ്…. പരാതിക്കാരനായി വന്നയാളെ കണ്ടപ്പോള്‍ തന്നെ വീട്ടിലെ കാര്യങ്ങള്‍ വളരെ ദയനീയമാണെന്നു മനസ്സിലായി.. ആരോ ഇയാളെ കളിയാക്കാനായി സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടതാണെന്നു മനസ്സിലായി… പക്ഷെ സ്റ്റേഷനിലുള്ള സഹ പ്രവര്‍ത്തകരും സ്റ്റേഷന്‍ പരിധിയില്‍ ഐസ് ക്രീം സെയില്‍ നടത്തുന്ന സി.എച്ച് എന്ന വ്യക്തിയും ചേര്‍ന്ന് വീട് പണി പൂര്‍ത്തിയാക്കാന്‍ രമേശന്‍ ആവശ്യപ്പെട്ട തുക നല്‍കിയാണ് അദ്ദേഹത്തെ തിരിച്ചയച്ചത്…. വളരെ ദയ അര്‍ഹിക്കുന്ന ഒരു വ്യക്തിയായതിനാല്‍ സഹകരിക്കാന്‍ ആര്‍ക്കും മടിയുമില്ലായിരുന്നു…. എല്ലാവരുടേയും നല്ല മനസ്സിന് നന്ദി……

0Shares