പഞ്ചാബില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയടക്കം മൂന്നു പേര്‍മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പഞ്ചാബില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയടക്കം മൂന്നു പേര്‍മരിച്ചു

കാസര്‍കോട്: പഞ്ചാബില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ പൂവട്ട വനജ സുഭാഷ് ദമ്പതികളുടെ മകന്‍ പി നന്ദകിഷോര്‍(19), ഡല്‍ഹി സ്വദേശി റല്‍ഹല്‍(20), ആന്ധ്രപ്രദേശ് സ്വദേശി സോനുഗുപ്ത(22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ ഫഗ് വാര എന്ന സ്ഥലത്തുവച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗതയിലെത്തിയ കണ്ടെയ്‌നര്‍ ലോറിയിടിക്കുകയായിരുന്നു. ലോറിക്കടിയില്‍പെട്ട് റല്‍ഹാനും സോനുഗുപ്തയും സംഭവസ്ഥലത്തുവച്ചു തന്നെ ദാരുണമായി മരിച്ചു.

ഗുരുതരമായി പരുക്കേറ്റ നന്ദകിഷോറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഏഴുമണിയോടെ മരിച്ചു. സംഭവ വിവരമറിഞ്ഞ് ബന്ധുക്കള്‍ പഞ്ചാബിലേക്ക് പുറപ്പെട്ടു. 

0Shares