കാസര്‍കോട്: കേരള സര്‍ക്കാറിന്റെ നൃൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള മൈനോരിറ്റി കോച്ചിംഗ് സെന്ററില്‍ നിന്നും സൗജന്യമായി യു.പി.എസ്.സി, ബാങ്കിങ്, വിവിധ പി.എസ്.സി പരീക്ഷകള്‍ക്കുള്ള ആറ് മാസത്തെ തീവ്ര പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ ജനുവരി ഒന്നിനു ആരംഭിക്കും. റെഗുലര്‍, ഹോളിഡെ ബാച്ചുകളിലോക്കാണ് പ്രവേശനം. 80 ശതമാനം മൈനോറിറ്റി ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കും. 20 ശതമാനം മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കുമാണ് സീറ്റ് സംവരണം ചെയ്തിരിക്കുന്നത്.
യോഗ്യരായ (മുസ്ലിം, ക്രിസ്ത്യന്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ (എസ്.എസ്.എല്‍.സി കോപ്പി), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഡിസംബര്‍ 20 ന് മുമ്പ് ചെര്‍ക്കള സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 04994281142 ബന്ധപ്പെടുക.
ന്യൂനപക്ഷ ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ചെര്‍ക്കളയില്‍ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം തുടങ്ങുന്നു