ന്യൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടാൻ അധ്യാപകർ മുന്നോട്ട് വരണം; ഷഫീഖ് റസ്സാഖ്

  • Post category:local news
  • Reading time:1 min read
You are currently viewing ന്യൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടാൻ അധ്യാപകർ മുന്നോട്ട് വരണം; ഷഫീഖ് റസ്സാഖ്

ചെർക്കള: നെല്ലിക്കട്ടയിലെ പി.ബി.എം. ഇഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകർക്ക് വേണ്ടി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്ക്കൂൾ ചെയർമാൻ ഷഫീഖ് റസ്സാഖ് ഉൽഘാടനം ചെയ്തു. നൂതനസാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ പുരോഗതി പ്രാപിക്കുന്ന ആധുനിക യുഗത്തിൽ അധ്യാപക൪ കാലത്തിനനുസൃതമയ മാറ്റങ്ങൾ വിദ്യാ൪ഥികളിൽ ഉണ്ടാക്കിയെടുക്കണമെന്നും അധ്യാപക൪ കുട്ടികളുടെ നല്ല പുസ്തകമാകണമെന്നും അധ്യാപനം സാമൂഹിക പ്രതിബദ്ധതയോടെ കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൻ സ്കൂൾ മാനേജർ ഇ.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം, അഡ്മിനിസ്ടേറ്റർ മക്കാർ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രമ ടീച്ചർ സ്വാഗതവും ഏലിയാമ്മ ടീച്ചർ നന്ദിയും പറഞ്ഞു. പ്രശസ്ത ട്രയിനർ വി.വേണുഗോപാൽ പരിശീലനം നൽകി.

 

0Shares