കോഴിക്കോട്: പുതിയ 500, 2000 നോട്ടുകള്‍ മാറ്റിവാങ്ങുവന്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ വന്‍തിരക്ക്. ജനങ്ങള്‍ രാവിലെ തന്നെ ബാങ്കിലേക്ക് എത്തിയെങ്കിലും മിക്ക ബാങ്കുകളിലും പുതിയ നോട്ടുകള്‍ എത്തിയിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ 50, 100 രൂപ നോട്ടുകളാണ് ഇപ്പോള്‍ ബാങ്കുകകളില്‍ നല്‍കുന്നത്. ബാങ്കുകളിലെ എല്ലാശാഖകളിലും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിട്ടുണ്ട്.



വെള്ളിയാഴ്ച മുതലേ എ.ടി.എമ്മുകളില്‍ പുതിയ നോട്ടുകള്‍ ലഭ്യമാവുകയുള്ളു. പഴയ നോട്ടുകള്‍ മാറികിട്ടാന്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണമെന്നാണ് ബങ്കുകളില്‍ എത്തുന്നവര്‍ പറയുന്നത്. ആധാര്‍,തെരഞ്ഞെടുപ്പ് ഐഡി, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തൊഴിലുറപ്പു കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ കാര്‍ഡായി ബാങ്കില്‍ ഹാജരാക്കേണ്ടതാണ്. ചില ബാങ്കുകളില്‍ ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന മുന്നറിയിപ്പു ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
