നേരത്തേ ഉറങ്ങുന്ന നഗരത്തിന് ഉണര്‍ത്തുപാട്ടായി കാസനോവയുടെ സംഗീത നിശ

  • Post category:news
  • Reading time:1 min read
You are currently viewing നേരത്തേ ഉറങ്ങുന്ന നഗരത്തിന് ഉണര്‍ത്തുപാട്ടായി കാസനോവയുടെ സംഗീത നിശ

കാസര്‍കോട്: കാസര്‍കോട്ടെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ കാസനോവ സംഘടിപ്പിച്ച സംഗീത നിശ നേരത്തേ ഉറങ്ങുന്ന കാസര്‍കോട് നഗരത്തിന് ഉണര്‍ത്തുപാട്ടായി. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പ്രശസ്ത ഗായകരായ ഹനീഫ് ഉപ്പളയും, നിഷാദ് കാസര്‍കോടും ചേര്‍ന്ന് റഫിയുടെയും മുകേഷിന്റെയും അനശ്വര ഗാനങ്ങള്‍ ആലപിച്ചു. കാസനോവയിലെ കലാകാരന്‍മാരായ സമീര്‍, സുബൈര്‍, ഷാഫി തെരുവത്ത്, ഹംസു, മാഹിന്‍ ലോഫ്, മുരളീധര, മേഘശ്രീ കാമത്ത്, ശ്രേയ കാമത്ത്, തുടങ്ങിയവരടക്കം നിരവധി പേര്‍ ഹിന്ദി, മലയാള സിനിമ ഗാനങ്ങളും മാപ്പിളപ്പാട്ടുകളുമെല്ലാം ആലപിച്ചു.ചടങ്ങില്‍ കാസര്‍കോടിന്റെ വികസന കുതിപ്പിനായി പ്രയത്‌നിക്കുന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍ എക്ക് സ്‌നേഹപുഹാരം നല്‍കി. കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ബി.അജിതാണ് സ്‌നേഹപൂര്‍വ്വം ഉപഹാരം നല്‍കിയത്. പരിപാടി കോഴിക്കോട് സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ പി .സി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കാസനോവ കാസര്‍കോട് പ്രസിഡന്റ് എന്‍.എം സുബൈര്‍ അധ്യക്ഷനായി. എസ്.എസ്.എല്‍ സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച നിഥുല, ഹനീഫ ഉപ്പള, ഹാജി കെ.എ.മുഹമ്മദ് എന്നിവരേ ആദരിച്ചു. സമീര്‍ കാസനോവ, സുബൈര്‍ പള്ളിക്കാല്‍, കെ.എച്ച് അഷ്‌റഫ്, എന്‍.യു. അഷ്‌റഫ്, ജനറല്‍ സെക്രട്ടറി സുബൈര്‍ പുലിക്കുന്ന്, ഷാഫി തെരുവത്ത്, നൗഷാദ്, എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

0Shares