നേന്ത്രൻവാഴ കുലച്ചപ്പോൾ കർഷകനും കുടുംബത്തിനും ആഹ്ളാദം മാത്രമല്ല, കൗതുകവും; മൂന്നോളം പടന്നകളോടെ വാഴയുടെ ചോട്ടിലാണ് കുലച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing നേന്ത്രൻവാഴ കുലച്ചപ്പോൾ കർഷകനും കുടുംബത്തിനും ആഹ്ളാദം മാത്രമല്ല, കൗതുകവും; മൂന്നോളം പടന്നകളോടെ വാഴയുടെ ചോട്ടിലാണ് കുലച്ചത്

കാസർകോട്: വീട്ടുമുറ്റത്ത് നട്ടുവളർത്തിയ നേന്ത്രൻവാഴ കുലച്ചപ്പോൾ കർഷകനും കുടുംബത്തിനും ആഹ്ളാദം മാത്രമല്ല; കൗതുകവുമുണ്ടായി. കുറ്റിക്കോൽ മീയ്യങ്ങാനത്തെ അരീക്കര കുഞ്ഞമ്പുവിൻ്റെ കൃഷിയിടത്തിലാണ് അത്ഭുത പ്രതിഭാസം. നേന്ത്രൻവാഴയുടെ ചോട്ടിലാണ് കുല വന്നത്.സാധാരണ വാഴക്കുലകളുടേതിൽ നിന്നും വ്യത്യസ്തമായി ചെറുതാണെങ്കിലും മൂന്നോളം പടന്നകളോടെയാണ് കുലച്ചത്. ആദ്യമായാണ് ഇത്തരമൊരു സംഭവം ഈ പ്രദേശത്തെ ജനങ്ങൾ കാണുന്നത്. അതിനാൽ നിരവധിപേർ കാണാനെത്തിയിരുന്നു. കുട്ടികൾക്കും ഇത് കൗതുകമായി.

0Shares