നേത്ര പരിചരണ രംഗത്ത് അത്യാധുനിക സൗകര്യങ്ങളുമായി കാസറഗോഡ് വിഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നേത്ര പരിചരണ രംഗത്ത് അത്യാധുനിക സൗകര്യങ്ങളുമായി കാസറഗോഡ് വിഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു

കാസർകോട് : പ്രൈം ലൈഫ് ഹെൽത്ത്‌ മാളിൽ നേത്ര പരിചരണ രംഗത്ത് അത്യാധുനിക സൗകര്യങ്ങളുമായി കാസറഗോഡ് വിഷൻ സെന്റർ ഐ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. മുതിർന്ന നേത്ര രോഗ വിദഗ്ദ്ധൻ ഡോ. സുനിൽ നീലകണ്ഠൻ (ഡയരക്ടർ കൗമുദി ഗ്രാമീണ നേത്രാലയ ബേള) ഉദ്‌ഘാടനം നിർവഹിച്ചു.ഓപ്ടിക്കൽസ്, ലേസർ സെന്റർ, പീഡിയാട്രിക്ക് ഐ ക്ലിനിക് എന്നിവ മൂസാ ബ്യാരി, കെ.നാരായണ ആചാർ, യെസ് ഐ അബ്ദുള്ള പട്ല എന്നിവർ ചേർന്നും ഉത്ഘാടനം ചെയ്തു. നേത്ര പരിചര രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുമായ് പ്രവർത്തനം ആരംഭിച്ച കാസറഗോഡ് വിഷൻ സെന്റർ കാസർകോടിന് ഏറ്റവും മികച്ച നേത്ര ചികിത്സ ഉറപ്പ് നൽകുമെന്ന് ഡയരക്ടർമാരായ ഡോ. മുഹമ്മദ് സമീറുദീൻ, ഡോ. പ്രശാന്ത്കുമാർ ആചാർ, സിറാർ അബ്ദുള്ള പട്ല എന്നിവർ അറിയിച്ചു.

എല്ലാ ദിവസവും നേത്ര രോഗവിദഗ്ദ്ധരുടെ സേവനവും, പ്രതേക ദിവസങ്ങളിലായി, കുട്ടികളിലെ നേത്ര രോഗം, റെറ്റിന, ഗ്ലോക്കോമ, ലാസിക്, ലേസർ മുതലായ ചികിത്സയ്ക്കായി പ്രതേക ക്ലിനിക്കുകളും പ്രവർത്തിക്കും. കൂടാതെ മെഡിക്കൽ, ലാബ്, എക്സ്-റേ, സ്കാനിങ് സൗകര്യങ്ങളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9037022226, 9037122226

0Shares