നെഹ്റു കോളജില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പിച്ച സംഭവത്തില്‍ എ.ബി.വി.പി മാര്‍ച്ച് നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing നെഹ്റു കോളജില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പിച്ച സംഭവത്തില്‍ എ.ബി.വി.പി മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: പ്രിന്‍സിപ്പലിന് ‘ആദരാഞ്ജലി’ അര്‍പിച്ച സംഭവത്തില്‍ പടന്നക്കാട് നെഹ്റു കോളജിലേക്ക് എ.ബി.വി.പി മാര്‍ച്ച് നടത്തി. പ്രിന്‍സിപ്പലിനെതിരെയുള്ള നീക്കത്തില്‍ ഇടത് അധ്യാപക മാനേജ്മെന്റിന്റെ ഗൂഢാലോചന അന്വേഷിക്കുക, കോളജിനകത്ത് സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുക, കാമ്പസില്‍ സ്ഫോടക വസ്തു എത്തിച്ച് പടക്കം പൊട്ടിച്ച് അധ്യാപികയെ അപമാനിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുക, അനര്‍ഹമായി ഹാജര്‍ നല്‍കി എസ്എഫ്ഐ പ്രവര്‍ത്തകരെ ക്യമ്പസില്‍ പ്രവേശിപ്പിക്കാന്‍ കൂട്ടുനിന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പോലീസുമായി ഉന്തും തള്ളും നടന്നു. എന്നാല്‍ പോലീസ് സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവായത്. അതിനിടേ ഗേറ്റിനകത്തു നിന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കു നേരെ തെളിവിളിച്ചത് അല്‍പനേരം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. സംസ്ഥാന ജോ. സെക്രട്ടറി സുജിത്ത് ശശി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീഹരി അധ്യക്ഷ വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. വൈശാഖ്, സനൂപ് പറക്ലായി, അഞ്ജു രാജപുരം, ലക്ഷ്മി നെല്ലിത്തറ, ഗുരുപ്രസാദ്, പ്രണവ് പറക്ലായി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares