നെല്ലിക്കുന്ന് ഉറൂസ് ആയിരങ്ങള്‍ക്ക് ദര്‍ശന നിര്‍വൃതിയായി.

  • Post category:news
  • Reading time:1 min read
You are currently viewing നെല്ലിക്കുന്ന് ഉറൂസ് ആയിരങ്ങള്‍ക്ക് ദര്‍ശന നിര്‍വൃതിയായി.

കാസര്‍കോട്: കാസര്‍കോട്ടെ പ്രസിദ്ധമായ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ നടന്നു വരുന്ന ഉറൂസില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ സംബന്ധിക്കുന്നു. സമുദായ സൗഹാര്‍ദ്ദത്തിന് മതമൈത്രിക്കും പേരുകേട്ട നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിനോടനുബന്ധിച്ച് എല്ലാദിവസങ്ങളിലും സ്‌നേഹ കൂട്ടായ്മയും മത പ്രഭാഷണങ്ങളും വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഉറൂസിന് എത്തുന്ന ജനസഹസ്രങ്ങള്‍ക്ക് ഭക്ഷണ വിതരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട്ടെ പൊതുജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തികള്‍ ഉറൂസില്‍ നടക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു വരുന്നു. ഭക്തിയും വിശ്വാസവും പ്രാര്‍ത്ഥനയും ഇഴചേര്‍ന്ന് നില്‍ക്കുന്ന നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ അന്തരീക്ഷം ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമ ഭൂമിയായ കാസര്‍കോടിന്റെ മഹിത പാരമ്പര്യത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ഹാജി ബി.എം കുഞ്ഞാമു തൈവളപ്പിന്റെ സാരഥ്യത്തിലുള്ള വിപുലമായ സംഘാടക സമിതിയാണ് ഉറൂസിന് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 18ന് ഉറൂസിന് സമാപനം കുറിക്കും.

0Shares