ചെര്‍ക്കള: ലോകമനസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍. 1945 ആഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹോണ്‍ ഷൂദ്വീപിലെ നഗരമായ ഹിരോഷിമയില്‍ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. അമേരിക്കയുടെ അണ്വായുധ നിര്‍മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രെജക്ടിന്റെ ഭാഗമായി നിര്‍മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയില്‍ പതിച്ചത്. 
ഒന്നരലക്ഷത്തോളം മനുഷ്യരെ നിമിഷാര്‍ദ്ധംകൊണ്ട് ആ ‘ചെറിയകുട്ടി’ എന്ന ബോംബ് ചുട്ടു ചാമ്പലാക്കിയിരുന്നു. ഹിരോഷിമ ദിനാഘോഷത്തിന്റെ ഭാഗമായി നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി. പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, അധ്യാപകരായ രമ, ഗോപി, തഫ്‌സീര്‍ തുടങ്ങിയവര്‍ റാലിക്ക് നേതത്വം നല്‍കി.