
നെല്ലിക്കട്ട(കാസർകോട്): സമ്പൂർണ്ണ ശുചിത്വ യജ്ഞം പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് കൊണ്ട് ജില്ലാ പഞ്ചായത്ത് നിർമിച്ച പൊതു ശൗചാലയം ഉപയോഗയോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കട്ട യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നിരവധി കച്ചവടസ്ഥാപനങ്ങളും വില്ലേജ് ഓഫീസും ബാങ്കുകളും നൂറുകണക്കിന് ബസ് യാത്രക്കാരും ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒരു ജംഗ്ഷൻ ആണ് നെല്ലിക്കട്ട. വിവിധ ആവശ്യങ്ങൾക്കായി നെല്ലിക്കട്ടയിൽ എത്തുന്ന ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഒരു ശൗചാലയം എന്ന ഉദ്ദേശത്തിലാണ് വർഷങ്ങൾക്കുമുമ്പ് ഈ പദ്ധതി നടപ്പിലാക്കിയത്. ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടം നിർമിച്ചു എന്നല്ലാതെ അതിലേക്ക് ആവശ്യമായ വെള്ളത്തിൻറെ സംവിധാനം ചെയ്യാത്തതുമൂലം വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്.

ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ശൗചാലയം എത്രയും പെട്ടെന്ന് ഉപയോഗയോഗ്യമാക്കിമാറ്റുന്നതിന് വേണ്ട നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് കരിങ്ങപ്പളം അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് അഹ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.ജെ സജി, കാസറഗോഡ് മേഖല സെക്രട്ടറി അശോകൻ, ബദിയടുക്ക മേഖലാ പ്രസിഡണ്ട് ബാലകൃഷ്ണ റൈ,
യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കാട്ടുകൊച്ചി, ലത്തീഫ് എൻ.എ, ശശീന്ദ്രൻ സ്റ്റുഡിയോ, അർഷാദ് എതിർത്തോട് അഷ്റഫ് ബദ്രിയാ, ഇബ്രാഹിം നെല്ലികട്ട, ഗിരി അബൂബക്കർ, നാസർ കാട്ടുകൊച്ചി, നവീൻകുമാർ, സത്താർ ബർക്ക, സക്കരിയ ബാലടുക്ക, ജി.എസ് അബ്ദുല്ല, ഇബ്രാഹിം പൈക്ക സനാഫ് ചാത്തപാടി, ഉമേശൻ നായിക്ക്, ഉനൈസ് പി മാക്സ്, ഗഫൂർ ഗുരുനഗർ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജന സെക്രട്ടറി റഹിം ബദരിയ സ്വാഗതവും, പ്രശാന്ത് സുരഭി നന്ദിയും പറഞ്ഞു.
