
ദുബായ്/ കാസർകോട്: ബദിയടുക്ക തായൽ നെക്രാജെ ഖിള്ർ ജമാഅത്ത് കമ്മിറ്റിയുടെ ഈദ് സംഗമവും, വാർഷിക ജനറൽ ബോഡി യോഗവും ദേര നൈഫ് പാർക്കിനടുത്ത് ബ്രദേർസ് ഹൗസിൽ വെച്ച് ചേർന്നതായി ഭാരവാഹികൾ അറിയിച്ചു. യു.എ.ഇയുടെ പല പ്രദേശങ്ങളിൽ നിന്നും ജമാഅത്ത് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

യു.എന്‍ ലത്തീഫ്, ഇബ്രാഹിം മട്ടത്ത്, മുഹമ്മദ് പജില, ഹമീദ് കെ.എച്ച്, ഷംസുദ്ദീൻ ബൺടൂൽ, ഗഫൂർ ചേടിക്കാനം, മജീദ് ബട്ടക്കായം, കലന്തർ ഉദ്ദംതോട്, ബി.എസ് റഫീക്ക്, ഹനീഫ് പജില, മജീദ് യു.എന്‍, മുസ്തഫ ജലാലുദ്ധീൻ, ഹമീദ് ടി.സി, ഇബ്രാഹിം ചേടിക്കാന, കലന്തർ യു.എന്‍, ആസിഫ് കണ്ടെ, ഷമീർ ബട്ടക്കായം, ഹാഷിർ ചേടിക്കാന തുടങ്ങിയവർ സംസാരിച്ചു. ബി.എസ് ലത്തീഫ് സ്വാഗതവും, അഷ്റഫ് ടി.സി നന്ദിയും പറഞ്ഞു.
യോഗത്തിൽ 2019-2020 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ്: ഷം ഷംസുദ്ധീൻ ബൺട്ടൂൽ, ജന.സെക്രട്ടറി: ബി.എസ് ലത്തീഫ്, ട്രഷറർ: മുസ്തഫ ജലാലുദ്ധീൻ, വൈസ് പ്രസിഡന്റ്: ഗഫൂർ ചേടിക്കാന, മുഹമ്മദ് പജില, ജോ. സെക്രട്ടറിമാർ ഷമീർ ബട്ടക്കായം, അലി അക്ബർ.
