നീലേശ്വരത്ത് ട്രെയിനില്‍ നിന്ന് വീണ് കമ്പ്യൂട്ടര്‍ അധ്യാപകന്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നീലേശ്വരത്ത് ട്രെയിനില്‍ നിന്ന് വീണ് കമ്പ്യൂട്ടര്‍ അധ്യാപകന്‍ മരിച്ചു

നീലേശ്വരം(കാസര്‍കോട്): കമ്പ്യൂട്ടര്‍ അധ്യാപകന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരത്തെ ജി ടെക് കമ്പ്യൂട്ടര്‍ അക്കാദമിയിലെ അധ്യാപകന്‍ പെട്രോള്‍ പമ്പിന് സമീപത്ത് താമസിക്കുന്ന റനീഷ് റോയിച്ചനെ (32)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാര്‍ മംഗളൂരു ഭാഗത്തേക്കുള്ള നീലേശ്വരം കൊഴുന്തില്‍ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. കാസര്‍കോട്ടേക്ക് പോകുന്നു എന്നറിയിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മംഗളൂരുവിലേക്കുള്ള മാവേലി എക്‌സ്പ്രസിലാണ് പോയതെന്ന സൂചന വീട്ടുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. നീലേശ്വരം പ്രിന്‍സിപ്പല്‍ എസ് ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂര്‍ താഴെചൊവ്വ സ്വദേശിയായ റോയി വീട്ടുകാര്‍ക്കൊപ്പം രണ്ടു വര്‍ഷമായി നീലേശ്വരത്താണ് താമസം. വസന്തന്‍ ആല്‍ഫ്രഡ്- മെര്‍ലിന്‍ ദമ്പതികളുടെ മകനാണ്. റനീഷിന്റെ ഏക സഹോദരി മുംബൈയിലാണ്.

0Shares