
നീലേശ്വരം: നീലേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ ഫിസിയോ തെറാപ്പി യൂണിറ്റിന്‍റെ പുതുക്കി പണിത കെട്ടിടം നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫസർ കെ. പി ജയരാജൻ റോട്ടറി സിസ്റ്ററിക്ക് ഗവർണർ കാർത്തികേയന്‍റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. നീലേശ്വരം റോട്ടറി ക്ലബ്ബാണ് നഗരസസാ ചെയർമാന്‍റെ അഭ്യർത്ഥന പ്രകാരം പഴയ കെട്ടിടം ഫിസിയോ തെറാപ്പി യൂണിറ്റിനു വേണ്ടി പുതുക്കി പണിതത്.

ഫിസിയോ തെറാപ്പി യൂണിറ്റിന് വേണ്ട രണ്ട് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ നീലേശ്വരം നഗരസഭ പ്രൊജക്ടിൽ ഉൾപ്പെടുത്തി വാങ്ങിയിരുന്നു. എൻ. എച്ച്. എം താലൂക്ക് ആശുപത്രിയിൽ ഫിസിയോ തെറപ്പിസ്റ്റിനെ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചടങ്ങിൽ നീലേശ്വരം റോട്ടറി ക്ലബ്ബ് ഡിസ്റ്ററിക്ക് ഗവർണർ എം. സി. എ കാർത്തികേയൻ മുഖ്യാതിഥിയായിരുന്നു. നീലേശ്വരം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രഘുവീര പൈ അദ്ധ്യക്ഷത
വഹിച്ചു.

നീലേശ്വരം നഗര സഭ ആരാഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ കുഞ്ഞികണ്ണൻ ,കൗൺസിലർ പി. മനോഹരൻ ,റോട്ടറി അസിസ്റ്റൻറ ഗവർണർ ഷാജി ത് പി. ഇ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.അശുപത്രി സുപ്രണ്ട് ഡോ.ജമാൽ അഹമ്മദ് സ്വാഗതവും ഡോ. സുരേശൻ വി നന്ദിയും പറഞ്ഞു.
