നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് സർവ്വീസ് പ്രവർത്തനക്ഷമമായി

  • Post category:local news
  • Reading time:1 min read
You are currently viewing നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് സർവ്വീസ് പ്രവർത്തനക്ഷമമായി

നീലേശ്വരം: നീലേശ്വരം താലൂക്ക് ഹെഡ്ഡ് ക്വാർട്ടേഴ്സ് ആശുപത്രിക്ക് നീലേശ്വരം നഗരസഭയിൽ നിന്ന് അനുവദിച്ചു കിട്ടിയ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു.15 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രിക്ക് വേണ്ടി അത്യന്താധുനിക സൗകര്യമുള്ള ആംബുലൻസ് വാങ്ങിയത്. ആശുപത്രി മാനേജിംഗ് കമ്മിററി ക്കാണ് ആംബുലൻസിന്‍റെ നടത്തിപ്പു ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

ഇതനുസരിച്ച് എച്ച്. എം. സി ഡ്രൈവറെ നിയോഗിച്ച് ഈ മാസം ഒന്നാം തീയതി മുതൽ ആംബുലൻസ് പ്രവർത്തനക്ഷമമാക്കി. ആംബുലൻസിന് ആവശ്യമായ പണമനുവദിച്ചത് ബിവറേജ് കോർപ്പറേഷനാണ് .നീലേശ്വരം നഗര സഭ ചെയർമാൻ പ്രൊഫസർ കെ. പി ജയരാജന്‍റെ നേതൃത്വത്തിലുള്ള നഗര സഭ ഇടപെട്ടാണ് ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കിയത്

പകൽ സമയങ്ങളിലും അത്യ വശ്യ ഘട്ടങ്ങളിൽ രാത്രി കാലത്തും ആംബുലൻസ് ലഭ്യമായിരിക്കും: ആംബുലൻസ് ഓടുന്നതിന് പ്രത്യേക നിരക്ക് ആശുപത്രി മാനേജിംഗ് കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്.സുജിത്ത് കുമാർ എ. കെ യെയാണ് ഡ്രൈവറായി നിശ്ചയിച്ചിട്ടുള്ളത്.. മൊബൈൽ നമ്പർ ;996111O 334.

0Shares