
നീലേശ്വരം(കാസർകോട്): പെരിയ ഗവ: പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നടത്തിയ ചതുർദിന പുനർജനി ക്യാമ്പ് സമാപിച്ചു. 4 ദിവസം അറുപതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫസർ കെ.പി ജയരാജൻ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ് എ, മുഖ്യ പ്രഭാഷണം നടത്തി.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ കുഞ്ഞി കണ്ണൻ, കൺസിലർ പി. മനോഹരൻ, ഇ.കെ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ അനുരാജ് അവലോകനം നടത്തി. വളണ്ടിയർ സെക്രട്ടറി കുമാരി ദൃശ്യ ടി.കെ സ്വാഗതവും, വിഘ്നേഷ് രാജ് പി.കെ നന്ദിയും പറഞ്ഞു. ക്യാമ്പിൽ എകദേശം 33 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും ഉപകരണങ്ങളും റിപ്പയറിംഗ് പണിയും മയിന്റയിനൻസും മറ്റും നടത്തിയതായി അവർ കണക്കാക്കുന്നു.
