നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നടത്തിയ അന്തരാഷ്ട്ര വനിത ദിന പരിപാടി

  • Post category:local news
  • Reading time:1 min read
You are currently viewing നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നടത്തിയ അന്തരാഷ്ട്ര വനിത ദിന പരിപാടി

കാസർകോട്: നീലേശ്വരം താലൂക്ക് ആശുപത്രിയിൽ അന്തരാഷ്ട്ര വനിതാ ദിന ആചരിച്ചു. സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് നടത്തിയാണ് വനിതാ ദിന ആചരിച്ചത്. കുട്ടികളുടെ ഡോക്ടർമാരുടെ സംഘടനയായ ഐ.എ.പി യും നീലേശ്വരം താലൂക്ക് ആശുപത്രിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

അഡ്വ: ആലീസ് കൃഷ്ണൻ വനിതാ ശാക്തീകരണത്തെക്കുറിച്ച് ക്ലാസ്സെടുത്തു. ഐ.എ.പിയുടെ നേതാവ് ഡോ. ടി വി പത്മനാഭൻ പരിപാടി ഉൽഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹ്മദ് എ അദ്ധ്യക്ഷത വഹിച്ചു. ഐ.എ.പി പ്രസിഡണ്ട് ഡോ.സുരേഷൻ സ്വാഗതവും, ഡോ.ലിൻഡ നന്ദിയും പറഞ്ഞു. നിരവധി സ്ത്രീകൾ പരിപാടിയിൽ സംബന്ധിച്ചു.

0Shares