നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പടന്നക്കാട് മുത്തപ്പനാര്‍കാവ് ഓഡിറ്റോറിയത്തില്‍ വച്ച് വയോജന ദിനം ആചരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
നശര സഭ കൗണ്‍സിലര്‍ ഗീത അധ്യക്ഷയായി. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഫിസിയോ തെറ പിസ്റ്റ് ഗീരിഷ് എം ക്ലാസെടുത്തു.
എച്ച്.ഐ ശശിധരന്‍, പാലിയേറ്റിവ് നഴ്‌സ് മിനി, ആരോഗ്യ പ്രവര്‍ത്തകരായ സല്‍മത്ത് വിപ്ലവന്‍, തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. വയോജനങ്ങള്‍ക്കായുള്ള വ്യായാമ പരിശീലിനവും നാടന്‍ പാട്ടും പരിപാടിയുടെ ഭാഗമായി നടന്നു.
നീലേശ്വരം താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോക വയോജനദിനം ആചരിച്ചു