നീര്‍ച്ചാലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം പെരുന്നാളിന് വസ്ത്രം വാങ്ങി തിരിച്ചുവരവേ

  • Post category:news
  • Reading time:1 min read
You are currently viewing നീര്‍ച്ചാലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം പെരുന്നാളിന് വസ്ത്രം വാങ്ങി തിരിച്ചുവരവേ

ബദിയടുക്ക: പെരുന്നാളിന് വസ്ത്രം വാങ്ങി വീട്ടിലേക്ക് പോകവേ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബദിയടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അലി ഷാനാ(23)ണ് മരിച്ചത്. അപകടത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ച്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ നീര്‍ച്ചാലില്‍ വെച്ചാണ് സംഭവം. ബന്ധുവായ മഷൂദാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിയകുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ ഓടിക്കൂടിയ നാട്ടുക്കാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ മംഗളൂരുവിലെ യൂനിറ്റി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. പരിക്കേറ്റ മഷൂദ്, മൂസ സാജിദ്, ഫെര്‍നാസ്, സാബിത്ത്, ഷാന്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സഫീറയാണ് മാതാവ്. സഹോദരങ്ങള്‍: അലിഫീന, അസ്നിയ, അഫ്സത്ത്, അജീസ.

0Shares