ന്യൂഡല്‍ഹി(കാസര്‍കോട്): കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി. ഡി.വൈ.എഫ്.ഐ നല്‍കിയ ഹര്‍ജിയിലാണ് കീടനാശിനി കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രധാന വിധി സുപ്രീം കോടതി പുറത്തിറക്കിയത്. മൂന്നു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

ഇതിനായി കീടനാശിനി കമ്പിനികളില്‍ നിന്ന് പിഴ ഈടാക്കാം. കൂടാതെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ആജീവനാന്ത വൈദ്യ പരിരക്ഷ നല്‍കാനും കോടതിയുടെ ഉത്തരവില്‍ പറയുന്നു. കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
