നിഷാ സാരഗിൻ്റെ സമരത്തിന് മുന്നില്‍ ചാനല്‍ മുട്ടുമടക്കി; ഉപ്പും മുളകും പരമ്പരയുടെ സംവിധായകനെ മാറ്റിയതായി ആര്‍ ശ്രീകണ്ഠന്‍ നായര്‍; പകരം പുതിയ പ്രൊഡ്യൂസര്‍ സംവിധാനം ചെയ്യും

  • Post category:news
  • Reading time:1 min read
You are currently viewing നിഷാ സാരഗിൻ്റെ  സമരത്തിന് മുന്നില്‍ ചാനല്‍ മുട്ടുമടക്കി; ഉപ്പും മുളകും പരമ്പരയുടെ സംവിധായകനെ മാറ്റിയതായി ആര്‍ ശ്രീകണ്ഠന്‍ നായര്‍; പകരം പുതിയ പ്രൊഡ്യൂസര്‍ സംവിധാനം ചെയ്യും

കൊച്ചി: നടിയോട് മോശമായി പെരുമാറിയ ‘ഉപ്പും മുളകും’ പരമ്പരയുടെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെ മാറ്റിയെന്ന വിശദീകരണവുമായി ചാനല്‍. പരമ്പരയ്ക്ക് പുതിയ സംവിധായകന്‍ എത്തുമെന്നും മാനേജിങ് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. പരാതി ഉന്നയിച്ച നടി തുടര്‍ന്നും ഈ പരമ്പരയില്‍ അഭിനയിക്കുമെന്നും നടിയുടെ പരാതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. റിപോര്‍ട്ടര്‍ ചാനലില്‍ നിഷയുടെ അഭിമുഖം നടന്നതിന് ശേഷം മാനേജുമെന്റുമായി സംസാരിച്ചാണ് സംവിധായകനെ ഒഴിവാക്കിയത്. നിഷ തുടര്‍ന്നും ഉപ്പുംമുളകില്‍ ഉണ്ടാകും. ഈ പരിപാടിക്ക് ഒരുകോടിയിലേറെ പ്രേക്ഷകരുണ്ട്. പൊതുജനങ്ങളുടെയും പ്രേക്ഷകരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ചാനലിന്റെ കടമയാണ്. പ്രേക്ഷകര്‍ വേണ്ട എന്നു പറയുന്നതുവരേ ഉപ്പും മുളകും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares