
ഇടുക്കി: രാജമാണിക്യം ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഐ.എ.എസുകാരെ ശുദ്ധ പൊട്ടന്മാരാണെന്ന് പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം.മണി. സി.പി.എം ഏലപ്പാറ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മണി.

ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജമാണിക്യം റിപ്പോര്‍ട്ട് മറ്റൊരു പതിപ്പാണെന്നും മന്ത്രി പരിഹസിച്ചു. കേരളത്തെക്കുറിച്ച് മനസിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതെന്നും ഇതിന്റെ പരിണിതഫലമാണ് കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
