നിലമ്പൂരില്‍ ബസും ഓമ്നി വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നിലമ്പൂരില്‍ ബസും ഓമ്നി വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

മലപ്പുറം: നിലമ്പൂര്‍ മങ്ങാട് പൊങ്ങല്ലൂരില്‍ ബസും ഒമ്നി വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. എടവണ്ണ സ്വദേശി ഇഖ്ബാല്‍ എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
നിലമ്പൂരില്‍ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസാണ് വാനുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരില്‍ ആര്‍ക്കും സാരമായ പരിക്കില്ല. പലര്‍ക്കും ബസിന്റെ കമ്പിയില്‍ തലയിടിച്ച് നിസാര പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. ഏഴുപേരാണ് അപകടത്തില്‍പ്പെട്ട ഓംനി വാനില്‍ ഉണ്ടായിരുന്നത്. രണ്ട് വാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടമെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

0Shares