കാസര്‍കോട്: നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വേറിട്ട സമരം നടത്തി. കന്നുകാലികളുമായി കൈയ്യില്‍ കുങ്കുമ ഹരിത പതാകയുമായി ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ് ഭൂമിയിലെത്തി തൊഴുത്ത് നിര്‍മ്മിച്ചായിരുന്നു സമരം. സമരം ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ആശുപത്രി കെട്ടിടം നിര്‍മ്മാണത്തിനായി 68 കോടി രൂപ നല്‍കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇടത്-വലത് മുന്നണികള്‍ പാലിക്കുന്ന മൗനം മംഗളൂരു ഉള്‍പ്പെടെയുള്ള സ്വകാര്യ-സഹകരണ മെഡിക്കല്‍ ലോബിയെ സഹായിക്കാനാണെന്ന് കെ.ശ്രീകാന്ത് ആരോപിച്ചു.
ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രധാന ആവശ്യമായ വിദഗ്ധ ചികിത്സാ രംഗത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തുകൊണ്ട് പി.കുരണാകരന്‍ എം.പിയും, എംഎല്‍എമാരായ എന്‍.എനെല്ലിക്കുന്നും, പി.ബി. അബ്ദുള്‍ റസാഖും ശ്രമിക്കുന്നില്ലെന്ന് ശ്രീകാന്ത് ചോദിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് കെ.സതീഷ്ചന്ദ്ര ഭണ്ഡാരി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, സമിതിയംഗങ്ങളായ പി.സുരേഷ്‌കുമാര്‍ ഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, എം.സജ്ജീവ ഷെട്ടി, അഡ്വ.ബാലകൃഷണ ഷെട്ടി, എം.കെ.കൈയ്യാര്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സുമിത്ത് രാജ് പെര്‍ള തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.
നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മാണം സ്തംഭനത്തില്‍; കന്നുകാലികളുമായെത്തി കാലി തൊഴുത്ത് നിര്‍മ്മിച്ച് വേറിട്ടൊരുസമരവുമായി ബി.ജെ.പി