നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ സ്വകാര്യ ബസിടിച്ച് 20 പേര്‍ക്കു പരിക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ സ്വകാര്യ ബസിടിച്ച് 20 പേര്‍ക്കു പരിക്ക്

കണ്ണൂര്‍: നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9.15 ഓടെ പൂവം ടൗണിലാണ് അപകടം. ബസ്‌സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കുന്നതിനിടെ ആലക്കോട് നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന ധനബസ് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇരുബസുകളുടെയും ഗ്ലാസുകള്‍ റോഡില്‍ വീണ് തകര്‍ന്നു.

തലവിലെ കുറ്റൂര്‍ഹൗസിലെ സൂര്യസോമന്‍ (39), റെജി തോമസ് (49), പെരുന്തലേരിയിലെ വെള്ളക്കൂടിയന്‍ രാഹുല്‍ (23), വെള്ളാടിലെ കുരുത്തേല്‍ ലാല്‍ചെറിയാന്‍ (40), മണ്ടലത്തെ വെളിയത്ത് ഹൗസിലെ ജോസഫ് (49), നെല്ലിപ്പാറയിലെ വടക്കേടത്ത് അലക്‌സ് (26), തെക്കന്‍പട്ട് സുബൈര്‍ (40), നടുവില്‍ മുക്കോത്ത് പുതിയപുരയിലെ അംജദ് (16), നടുവില്‍ അല്ലോറ വീട്ടിലെ അജയ് (14), പൂവഞ്ചാലിലെ ജാനകി (62), കരുവഞ്ചാല്‍ കുറുപ്പന്‍പറമ്പിലെ രേഷ്മ (2), ആലക്കോട് പുതിയവീട്ടിലെ നിഷ (32), കരുവഞ്ചാല്‍ മീത്തലെപുരയിലെ നിമിഷ (25), നെല്ലിപ്പാറ അവിടുത്തിലെ രമണി (41), കുടിയാന്‍മല പെരുമ്പുഴയിലെ മാത്യു (72), വായാട്ടുപറമ്പിലെ മുല്ലപ്പൂമുന്നിലെ ടിന്റു തോമസ് (34), നെല്ലിപ്പാറ ചെന്നാടിലെ കാര്‍ത്ത്യായനി (66), നടുവില്‍ പാപ്പിനിശേരിയിലെ പളഹനാഭന്‍ (51), നെല്ലിപ്പാറ ചെട്ടിയവീട്ടിലെ ശ്രീകുമാര്‍ (39), കുടിയാന്‍മല തേന്നിക്കുഴിയിലെ ഫിലിപ്പ് (51) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സഹകരണാശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

0Shares