
കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ സംഗമം-2019 മാറ്റി വെച്ചു. അയോധ്യ വിധിയെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ നിരോധനാജ്ഞ ഇന്ന് പുറപ്പെടുവിച്ചതിനാലാണ് തീരുമാനം.

ജില്ലാ പോലീസ് മേധാവി പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ നിരോധനാജ്ഞ പ്രകാരം റാലിയോ പൊതുയോഗമോ നടത്താന്‍ പാടില്ല എന്ന ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വനിതാ സംഗമം നവംബര്‍ 19 ചൊവ്വാഴ്ചയിലേക്ക് മാറ്റിവെച്ചതായി സംഘാടക സമിതി അറിയിച്ചു.
