നിരവധി സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; പതിനേഴാമത്തെ കേസിലും പ്രതിക്ക് വധ ശിക്ഷ ലഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നിരവധി സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; പതിനേഴാമത്തെ കേസിലും പ്രതിക്ക് വധ ശിക്ഷ ലഭിച്ചു

കാസർകോട്/ തിരുവനന്തപുരം: ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കുപ്രസിദ്ധനായ സയനൈഡ് മോഹന്‍ന് വധ ശിക്ഷ. ഗര്‍ഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നല്‍കിയാണ് മോഹന്‍ യുവതികളെ കൊലപ്പെടുത്തിയത്. കർണാടകയിലെയും കേരളത്തിലെയും സ്ത്രീകളെയാണ് വിവാഹ വാഗ്ദാനം നൽകിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം അവരുടെ ആഭരണങ്ങളുമായി കടന്ന് കളയാലായിരുന്നു സയനൈഡ് മോഹൻ്റെ രീതി.

വിവിധ കേസുകളിലായി ഇതിനകം ജീപര്യന്തവും, വധശിക്ഷയും മോഹനൻ അനുഭവിച്ചുവരികയാണ്. 20 കൊലക്കേസുകളുള്ള മോഹനന് പതിനേഴാമത്തെ കേസിലാണ് ഇപ്പോൾ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പല കേസുകളിലായി 13 ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്. 2005 ഒക്ടോബറില്‍ ബണ്ട്വാള്‍ ബലേപുനിയിലെ അങ്കണവാടി ജീവനക്കാരി ശശികലയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നെന്ന കേസിലാണ് ഇപ്പോഴത്തെ വധശിക്ഷ. മുന്‍പ്, ബണ്ട്വാള്‍ സ്വദേശികളായ വാമനപദവിലെ ലീലാവതി, ബരിമാറിലെ അനിത, സുള്ള്യ പെരുവാജെയിലെ സുനന്ദ എന്നീ യുവതികളെ കൊന്ന കേസുകളിലും മോഹനു വധശിക്ഷ വിധിച്ചിരുന്നു.ഇതേടെ നാലാം വധശിക്ഷയാണ് സയനൈഡ് മോഹന് ലഭിക്കുന്നത്.

0Shares