മസ്കത്ത്(ഒമാൻ): എ.ബി.സി ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഷോറൂമായ ‘എ.ബി.സി ആൽ ബറാക്ക സെറാമിക്‌സിൻ്റെ ഉദ്‌ഘാടനം നാളെ(വ്യാഴം) വൈകുന്നേരം 4:30 ന് ഒമാനിൽ നടക്കും. നിരന്തരം വളർന്ന് കൊണ്ടിരിക്കുന്ന ടൈൽസ് സാനിറ്ററി രംഗത്തെ ആഗോള ബ്രാൻഡായ എ.ബി.സിയുടെ ഏഴാമത്തെ രാജ്യാന്തര പ്രവേശനമാണ് ഒമാനിലേത്.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സെറാമിക്ക് ഉൽപന്നങ്ങൾ വിദേശ മാർക്കറ്റുകളിൽ എത്തിച്ചുകൊണ്ട് ഇന്ത്യക്ക് കൂടുതൽ ശക്തമായ സാനിധ്യം സെറാമിക്ക് രംഗത്ത് വിദേശ രാജ്യങ്ങളിൽ ഉണ്ടാകുക എന്ന ലക്ഷ്യവും എ.ബി.സി ഗ്രൂപ്പിനുണ്ട്. ഇതിൻ്റെ ഭാഗമാണ് എ.ബി.സിയുടെ അന്താരാഷ്ട്ര ഷോറൂമുകൾ എന്ന് മാനേജ്മെന്റ്റ് പ്രതിനിധികൾ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ സാന്നിധ്യമുള്ള എ.ബി.സി ഗ്രൂപ്പ് ഇപ്പോൾ ഇന്ത്യയിലെ സെറാമിക്‌സ് രംഗത്തെ കയറ്റുമതിക്കാരിൽ പ്രധാന നൂറുപേരിൽ മുപ്പത്തിഏഴാം സ്ഥാനത്തുള്ളവരാണ്. വരുന്ന സാമ്പത്തിക വർഷത്തോടെ പത്താം സ്ഥാനത്തേക്ക് എത്തുക എന്നതാണ് എ.ബി.സി ഗ്രൂപ്പിൻ്റെ അടുത്ത ലക്ഷ്യം.
നിരന്തരം വളർന്ന് കൊണ്ടിരിക്കുന്ന ടൈൽസ് സാനിറ്ററി രംഗത്തെ ആഗോള ബ്രാൻഡ്; എ.ബി.സി ഗ്രൂപ് ഇനി ഒമാനിലും; ഉദ്‌ഘാടനം നാളെ