തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും സഭ പ്രക്ഷുബ്ധമായി. മന്ത്രി എം.എം. മണിയുടെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാന്‍ ആവില്ലെന്ന് പ്രതിപക്ഷം. മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ തള്ളി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് സബ് കളക്ടറെയും ഉദ്യോഗസ്ഥന്‍മാരെയും താഴ്ത്തികെട്ടുകയും താക്കീത് ചെയ്യുകയുമാണ് ഉണ്ടായത്.

മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ അസംതൃപ്തരായ പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തി. കോണ്‍ഗ്രസിന്റെ വി.ഡി. സതീശന്‍ സര്‍ക്കാറിന്റെ വീഴ്ചകളും പിടിപ്പുകേടും എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അതിനെ പ്രതിരോധിക്കാന്‍ സാധിച്ചില്ല.