
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ തകര്‍ത്ത് അധികാരത്തില്‍എത്തിയ ത്രിപുരയിലെ ബി.ജെ.പിയുടെ ഉപാധ്യക്ഷന്‍ സുബല്‍ ഭൗമിക് കോണ്‍ഗ്രസിലേക്ക്. വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഭൗമികിനെ മത്സരിപ്പിക്കുമെന്നാണു സൂചന. ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ മാണിക്യയുമായി കഴിഞ്ഞ ദിവസം ഭൗമിക് കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ സീറ്റ് നല്‍കാമെന്ന് ഭൗമികിന് പ്രദ്യോത് ഉറപ്പുനല്‍കി.
ബി.ജെ.പിയുടെ ത്രിപുരയിലെ പ്രധാന സംഘാടകരില്‍ ഒരാളാണ് ഭൗമിക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത് മുന്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ ഭൗമിക്കായിരുന്നു.
അരുണാചലിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി ജാര്‍പും ഗാംലിനും തേസ്പൂരില്‍നിന്നുള്ള എം.എല്‍.എ ആര്‍.പി. സാംറയും അടുത്തിടെ ബി.ജെ.പിയില്‍നിന്നു രാജിവച്ചിരുന്നു. നാലു വര്‍ഷം മുന്‍പാണ് ഭൗമിക് ബി.ജെ.പിയില്‍ ചേരുന്നത്.
