“നിയമം പാലിക്കു ജീവൻ രക്ഷിക്കൂ” ട്രാഫിക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing “നിയമം പാലിക്കു ജീവൻ രക്ഷിക്കൂ” ട്രാഫിക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

നെല്ലിക്കട്ട/ കാസർകോട്: കേന്ദ്ര മോട്ടോർ വാഹന നിയഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ , ഗതാഗത നിയമത്തെ കുറിച്ച ജനങ്ങൾക്ക് ബോധവത്ക്കരണവുമായി പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ്‌ക്രോസ് വിദ്യാർത്ഥികൾ “നിയമം പാലിക്കു ജീവൻ രക്ഷിക്കൂ” എന്ന സന്ദേശവുമായി നെല്ലിക്കട്ട ടൗണിൽ ട്രാഫിക് നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് പി. ആർ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം അധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം. എ മക്കാർ മാസ്റ്റർ, പി. ടി. എ വൈസ്പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട , ജെ. ആർ. സി കൺവീനർ ഫസീഹുൽ ലിസ്സൻ മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി ജയരാജ് മാസ്റ്റർ , സിദീഖ് മാസ്റ്റർ , ഹൗസ് കോർഡിനേറ്റർ രമ ടീച്ചർ, കാർത്തിയായിനി ടീച്ചർ, ഗോപിദാസ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

വാഹനനിയമം പാലിക്കാതെ വണ്ടി ഓടിക്കുന്നവർക്ക് നിയമത്തെ കുറിച്ചുള്ള സന്ദേശം കൈമാറിയും നിയമം അനുസരിച്ചു വണ്ടി ഓടിക്കുന്നവർക്ക് മധുരം നൽകിയുമാണ് വിദ്യാർത്ഥികൾ തങ്ങളുടെ കർത്തവ്യം നിർവഹിച്ചത്.

0Shares