നിപ വൈറസിനുള്ള മരുന്ന് ‘റിബ വൈറിന്‍’ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു; പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമേ മരുന്ന് വിതരണം ചെയ്യൂവെന്ന് അധികൃരുടെ ഉറപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing നിപ വൈറസിനുള്ള മരുന്ന് ‘റിബ വൈറിന്‍’ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു; പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമേ മരുന്ന് വിതരണം ചെയ്യൂവെന്ന് അധികൃരുടെ ഉറപ്പ്

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. റിബ വൈറിന്‍ എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. 8,000 ഗുളികളാണ് മലേഷ്യയില്‍ നിന്ന് എത്തിച്ചത്. ബാക്കി ഗുളികകള്‍ വരും ദിവസങ്ങളില്‍ എത്തിക്കും. പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമേ മരുന്ന് നല്‍കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിപ്പ ബാധിച്ച 13 പേരില്‍ 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 22 പേരാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജില്ലയിലെ രോഗികള്‍ക്ക് രോഗം പടര്‍ന്നത് കോഴിക്കോട്ട് നിന്നാണ്.ഇതിനിടെ നിപ്പ രോഗലക്ഷണങ്ങളോടെ രണ്ടുപേരെക്കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്ത് തുറക്കല്‍ സ്വദേശിയായ മുപ്പതുകാരനെ മഞ്ചേരി മെഡിക്കല്‍ കോളജിലും വയനാട് പടിഞ്ഞാറത്തറയില്‍ നിന്നുള്ള ഒന്നരവയസുകാരിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഇന്നലെ രാത്രി പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ നിലിവില്‍ 13 പേര്‍ക്കാണ് നിപാ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 22 പേര്‍ നിരീക്ഷണത്തിലാണ്.

0Shares