നിപാ വൈറസ്; കാസര്‍കോട് ജില്ലയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  • Post category:local news
  • Reading time:1 min read
You are currently viewing നിപാ വൈറസ്; കാസര്‍കോട് ജില്ലയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കാസര്‍കോട്: ജില്ലയില്‍ നിപാ വൈറസ് ബാധ കണ്ടെത്താത്ത സാഹചര്യത്തില്‍ ആശങ്കപെടേണ്ടതില്ല എന്നും ജാഗ്രതാ പാലിച്ചാല്‍ മതിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹെനിപാ വൈറസ് ജെനസിലെ പാരാമിക്സോവിരിടെ കുടുംബത്തില്‍ പെട്ട വൈറസ് ആണ് നിപാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കു രോഗം പകരാന്‍ സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ടം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാമെന്ന് അദ്ദേഹം പറഞ്ഞു.

രോഗ ലക്ഷണങ്ങള്‍ :
അഞ്ചു മുതല്‍ 14 ദിവസംവരെയാണ് ഇന്‍കുബേഷന്‍ പീരീഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി കാണാം.

ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗലക്ഷണവുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രേവേശിപ്പിക്കുക.
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോളും കയ്യുറകളും മാസ്‌കും ധരിക്കുക. സാംക്രമിക രോഗികളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകള്‍ ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

0Shares