നിപയുടെ രണ്ടാം വരവിനെയും കേരളം അതിജീവിച്ചു; നിരീക്ഷണത്തിൽ കഴിയുന്ന അവസാനത്തെയാളുടെ പരിശോധന ഫലവും നെഗറ്റീവ്

  • Post category:news
  • Reading time:1 min read
You are currently viewing നിപയുടെ രണ്ടാം വരവിനെയും കേരളം അതിജീവിച്ചു; നിരീക്ഷണത്തിൽ കഴിയുന്ന അവസാനത്തെയാളുടെ പരിശോധന ഫലവും നെഗറ്റീവ്

നിപാ വൈറസിന്‍റെ രണ്ടാം വരവിലെ ഭീതിയില്‍ നിന്ന് പുറത്തുകടക്കുകയാണ് കേരളം. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളെജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന അവസാനത്തെയാളുടെ പരിശോധന ഫലവും നെഗറ്റീവ് ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഐസോലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ക്കും വൈറസ് ബാധയില്ലെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ വ്യക്തമായിരുന്നു. ഏഴാമത്തെയാളുടെ ഫലം ഇന്ന് രാവിലെയാണ് പുറത്ത് വന്നത്.

ഇനി ആശങ്ക വേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രതീക്ഷ. അതേസമയം നിപ വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ട്. ഇന്നലെ വിദ്യാര്‍ത്ഥി ബന്ധുക്കളുമായി ഇന്റര്‍കോം വഴി സംസാരിച്ചിരുന്നു. ആശങ്ക ഒഴിയുകയാണെങ്കിലും പ്രതിരോധത്തിലുള്ള ശ്രദ്ധ ഒട്ടും കുറയില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ പറഞ്ഞു.

വൈറസിന്‍റെ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെയിരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ജൂലൈ മാസം പകുതി വരെ നിപയ്‌ക്കെതിരെ ആരോഗ്യവകുപ്പ് അതീവജാഗ്രത തുടരും. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ആരോഗ്യ വകുപ്പ് തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും യുദ്ധകാല അടിസ്ഥാനത്തില്‍ തുടരുന്നു.നിലവില്‍ 316 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.

0Shares